Latest NewsIndia

ഒടുവിൽ തീരുമാനമായി, മഹാരാഷ്ട്ര ശിവസേന ഭരിക്കും, കോൺ​ഗ്രസും എൻസിപിയും പിന്തുണ പ്രഖ്യാപിച്ചു

പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാ‌ർട്ടികളും ​ഗവ‌ണ‌ർക്ക് ഫാക്സ് അയച്ചു.

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസനേയ്ക്ക് കോൺ​ഗ്രസിന്റെയും എൻസിപിയുടെയും പിന്തുണ. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാ‌ർട്ടികളും ​ഗവ‌ണ‌ർക്ക് ഫാക്സ് അയച്ചു. എൻസിപി സേനാ സ‌‌ർക്കാരിനെ കോൺ​ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരിക്കും ചെയ്യുക. പിന്തുണയുടെ കാര്യത്തിൽ ഉറപ്പ് കിട്ടിയ ശേഷമാണ് ശിവസേനാ സംഘം രാജ്ഭവനിലേക്ക് പുറപ്പെട്ടത്.

സിപിഎമ്മിന്റെ ഏക എംഎൽഎ ശിവസേനയെ പിന്തുണയ്ക്കില്ല

ഇതോടെ നാളുകളായി നീണ്ട അനിശ്ചിതത്വം ഒഴിഞ്ഞു. കേന്ദ്രമന്ത്രി പദം രാജിവച്ച് എൻഡിഎയിൽ നിന്ന് പൂർണമായി വിട്ട് വന്നാൽ മാത്രേമേ പിന്തുണയ്ക്കൂ എന്ന എൻസിപിയുടെ ആവശ്യം പോലെ തന്നെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് ഇന്ന് രാവിലെ രാജി സമർപ്പിച്ചിരുന്നു. ശിവസേന- എൻസിപി സർക്കാരിനോട് എതിർപ്പില്ലെന്ന് സിപിഎമ്മും നിലപാടറിയിച്ചു.

ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയും ഫോണിൽ സംസാരിച്ചു, സേനാ നേതാക്കൾ രാജ്ഭവനിലേക്ക്

ബിജെപിയെ മാറ്റി നിറുത്താനുള്ള നടപടിയായിട്ടാണ് സിപിഎം കേന്ദ്ര നേതൃത്വം നീക്കത്തെ വിലയിരുത്തുന്നത്. എന്നാൽ സിപിഎം എംഎൽഎ ഈ സഖ്യത്തിന് പിന്തുണ എഴുതി നൽകില്ല. അതിൻ്റെ ആവശ്യമില്ലെന്നും സിപിഎം പിന്തുണയില്ലാതെ തന്നെ കേവല ഭൂരിപക്ഷമുണ്ടെന്നുമാണ് പാർട്ടി വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button