Latest NewsIndia

ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും, കേവല ഭൂരിപക്ഷം തെളിയിക്കാൻ പുതിയ നീക്കം

ഇന്ന് രാത്രി (തിങ്കളാഴ്ച) എട്ട് മണിയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശിവസേനയോട് നിര്‍ദേശിച്ചിരിക്കുന്നത്.

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി ശിവസേന. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദങ്ങളുമായി ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും.ഇന്ന് രാത്രി (തിങ്കളാഴ്ച) എട്ട് മണിയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശിവസേനയോട് നിര്‍ദേശിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷം സഭയില്‍ തെളിയിക്കാമെന്ന് ഗവര്‍ണ്ണറോട് ശിവസേന അഭ്യര്‍ഥിക്കും.

മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എൻഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സേന ഇന്ന് തന്നെ രാജിവച്ചേക്കും

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണറെ ക്ഷണിച്ചത്. 2014 ല്‍ ബിജെപി ചെയ്തപോലെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച്‌ വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് ശിവസേനയുടെ നീക്കം.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 105 സീറ്റുകളാണ് ബി ജെ പി നേടിയത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button