Latest NewsNewsGulf

ഗൾഫ് രാജ്യങ്ങളിൽ ശക്തമായ മഴ പെയ്തു : ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു, നാശനഷ്ടം

ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ശക്തമായ മഴ പെയ്തു. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ല്‍ വെ​ള​ളം നി​റ​ഞ്ഞ​ത് ഗ​താ​ഗ​ത​ത്തിന് തടസമായി. യു​എ​ഇ​യി​ൽ ഇ​ടി​മി​ന്ന​ലോ​ടെ പെ​യ്ത മ​ഴ വി​മാ​ന സ​ർ​വീ​സു​ക​ളെ ബാധിച്ചു. പ്ര​ധാ​ന ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. ദു​ബാ​യ് മാ​ളി​ലെ ചി​ല ഷോ​പ്പു​ക​ളി​ലും മ​ഴ​വെ​ള്ളം ക​യ​റി. മു​ക​ൾ​ഭാ​ഗ​ത്തു നി​ന്നു​ള്ള ചോ​ർ​ച്ച വ​ഴി മ​ഴ​വെ​ള്ളം അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ന്‍ ജീ​വ​ന​ക്കാ​ർ രംഗത്തിറങ്ങി. സ​ന്ദ​ർ​ശ​ക​ർ പ​ക​ർ​ത്തി​യ ഇ​തി​ന്‍റെ വീ​ഡി​യോ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിക്കുന്നുണ്ട്. ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ അ​ബു​ദാ​ബി​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും, ലൂ​വ്ര് അ​ബു​ദാ​ബി മ്യൂ​സി​യ​ത്തി​ൽ വെ​ള്ളം ക​യ​റുകയും ചെയ്തു. യുഎഇയിലെ ചില സ്ഥലങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാന്‍റെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. ക്കൻ ഇറാനിൽ രൂപംകൊണ്ട തീവ്രമായ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഒമാന്റെ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റും മഴയും തുടരുവാൻ കാരണം. ബാത്തിന, ബുറൈമി , ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളിൽ ആണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ചക്ക് ഉണ്ടായ തടസ്സം നിരത്തുകളിലെ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.

Also read :ഓഖി, ഫോനി, വായു, മഹാ; ചുഴലിക്കാറ്റുകള്‍ക്ക് നിങ്ങള്‍ക്കും പേരിടാം

shortlink

Related Articles

Post Your Comments

Related Articles


Back to top button