KeralaLatest NewsNews

അന്നും മലയാളത്തില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഞാന്‍ ഗന്ധര്‍വനിലെയും വൈശാലിയിലെയും നായിക

തന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തില്‍ കുടിയേറിയ നായിക സുപര്‍ണ ആനന്ദ്‌. ന്യൂസ് 18 ന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

കാസ്റ്റിംഗ് കൗച്ച് ദുഖകരമാണെന്ന് പറഞ്ഞ അവര്‍ ഇന്നും സിനിമ പുരുഷ കേന്ദ്രീകൃതമാണെന്ന് കുറ്റപ്പെടുത്തി. പുരുഷ മേധാവിത്വമാണ് സിനിമയില്‍ നിലനില്‍ക്കുന്നത്. ഈ രംഗത്തെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.

ഇതുവരെ പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 30 വര്‍ഷത്തിനിപ്പുറവും മലയാളികള്‍ തന്നെ ഇഷ്ടപ്പെടുന്നു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സുപര്‍ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button