Life Style

നിങ്ങള്‍ക്ക് ആരോഗ്യം വേണോ ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ..

 

സ്വീറ്റ് സൂപ്പ്- കടകളില്‍നിന്നു വാങ്ങുന്ന പായ്ക്കഡ് സൂപ്പുകളുടെ കാര്യമാണ്. ഇവയില്‍ ഉയര്‍ന്ന അളവില്‍ സോഡിയവും ഷുഗറും
അടങ്ങിയിട്ടുണ്ടത്രേ. ദീര്‍ഘകാലം കേടുകൂടാതെയിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചേര്‍ക്കുന്നത്. എന്നാല്‍ ഇവ പതിവായി കഴിക്കുന്നവര്‍ക്ക് ഷുഗര്‍, ബിപി രോഗങ്ങള്‍ പിടികൂടുമെന്നതിനു സംശയമില്ല. സൂപ്പുകള്‍ വീട്ടില്‍ തയാറാക്കി കഴിക്കുന്നതാണ് ഉത്തമം.

സാലഡ്, കേക്ക് ഡ്രസിങ്- :സാലഡിനും കേക്കിനും ഭംഗി കൂട്ടാന്‍ വേണ്ടി ചേര്‍ക്കുന്ന ഡ്രസിങ് എന്നറിയപ്പെടുന്ന പദാര്‍ഥങ്ങള്‍ ഷുഗര്‍ ഫാക്ടറി പോലെയാണ്. അത്രയധികം മധുരം ഇവയില്‍ അടങ്ങിയിരിക്കുന്നു. കേക്കിന്റെ മധുരത്തിനു പുറമേ ഈ ഇരട്ടിമധുരം കൂടി ആവശ്യമുണ്ടോ എന്ന് ആലോചിക്കാം

കാന്‍ഡ് ജ്യൂസ്- :കാനിലും പായ്ക്കറ്റിലും വരുന്ന ജ്യൂസുകള്‍- നല്ല പഴങ്ങള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങി വീട്ടില്‍ തന്നെ ജ്യൂസ് തയാറാക്കി കുടിച്ചാല്‍ പോരേ? പായ്ക്കറ്റില്‍വരുന്ന ജ്യൂസുകളില്‍ എത്രയധികം മധുരമാണ് അവര്‍ അനാവശ്യമായി ചേര്‍ത്തിരിക്കുന്നതെന്നോ. അത് കേടാകാതെ കൂടുതല്‍ കാലം ഇരിക്കാനുള്ള പ്രിസര്‍വേറ്റീവുകള്‍ വേറെയും.

ചോക്ലേറ്റ്- : ചോക്ലേറ്റ് നിയന്ത്രിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. എന്നു കരുതി ആവശ്യത്തിലേറെ ചോക്ലേറ്റ് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് അപകടകരമാണ്. ഡാര്‍ക് ചോക്ലേറ്റ് ആണ് താരതമ്യേന സുരക്ഷിതം. ഇതും ദിവസേന കഴിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button