Life StyleDevotional

ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് വയ്ക്കാമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

അഗ്നിയിലേക്ക് അടുക്കുമ്പോള്‍ താപം അനുഭവപ്പെടുന്നതുപോലെ ക്ഷേത്ര അന്തര്‍മണ്ഡലത്തിലെത്തുമ്പോള്‍ ദൈവികശക്തി നമ്മിലേക്ക് ഒഴുകിയെത്തുന്നു. ആയതിനാല്‍ ആരാധനാലയത്തിനോട് ചേര്‍ന്ന് ഗൃഹം പണിയുമ്പോള്‍ വളരെയധികം വാസ്തുനിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

ദേവസങ്കല്പത്തില്‍ സൗമ്യം, ഉഗ്രം, അത്യുഗ്രം എന്നിങ്ങനെ ശക്തിവിശേഷത്തെ മൂന്നായി തിരിക്കാം. അതായത് സാത്വിക, രാജസ, താമസ ശക്തികളായി കണക്കാക്കാം. വിഷ്ണുക്ഷേത്രത്തിന്റെ വലത്തും, മുമ്പിലും ഉഗ്രമൂര്‍ത്തികളുടെ ഇടത്തും, പിന്നിലും ഗൃഹം പണിയാവുന്നതാണ്. അതായത് സൗമ്യമൂര്‍ത്തികളുടെ ഇടത്തും, പിന്നിലും ഗൃഹം പണിയുന്നത് അനര്‍ത്ഥകരമാകുന്നു. വിഷ്ണു, ദുര്‍ഗ്ഗ, ശ്രീകൃഷ്ണന്‍, സരസ്വതി, മഹാലക്ഷ്മി ഇത്യാദി ദേവതകളെ സൗമ്യമൂര്‍ത്തികളായി കണക്കാക്കാം. രൗദ്രമൂര്‍ത്തികള്‍ ഭദ്രകാളി, ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി, ശാസ്താവ്, നരസിംഹം എന്നിവരും, അത്യുഗ്രദേവന്മാര്‍- രക്‌തേശ്വരി, ധൂമാവതി, വീരഭദ്രന്‍, ചാമുണ്ഡി ഇത്യാദികളുമാകുന്നു. നിരവധി വകഭേദങ്ങള്‍ ഉണ്ടെന്നും ധരിക്കണം.

ക്ഷേത്രത്തില്‍നിന്ന് 100 ഉത്തരദണ്ഡ് എങ്കിലും കഴിഞ്ഞുവേണം ഗൃഹം നിര്‍മ്മിക്കാന്‍. എന്നാല്‍ സ്വയംഭൂക്ഷേത്രങ്ങള്‍ക്ക് കൂടുതല്‍ അകലം നല്‍കേണ്ടതാണ്. ശ്രീകോവിലിന്റെ താഴികക്കുടത്തേക്കാള്‍ ഉയര്‍ത്തി ക്ഷേത്രസമീപത്ത് ഗൃഹനിര്‍മ്മാണം നിക്ഷിദ്ധമാകുന്നു. കൊടിമരത്തിന്റെ ഉയരം വരെ ആകാം എന്നുളളത് മദ്ധ്യമമായേ കണക്കാക്കാന്‍ പറ്റുകയുളളൂ. ശാസ്താക്ഷേത്രങ്ങള്‍ക്ക് അടുത്ത് ഗൃഹം നിര്‍മ്മിക്കുമ്പോള്‍; വീടിരിക്കുന്ന പറമ്പിനേക്കാള്‍ ഉയര്‍ന്ന ഭൂമിയിലിരിക്കുന്ന ശാസ്താവ് സൗമ്യനും, താഴ്ന്ന ഭൂമിയിലിരിക്കുന്ന ശാസ്താവ് രൗദ്രനുമാകുന്നു. മുസ്ലീം ദേവാലയങ്ങള്‍ ആയാലും, ക്രിസ്തീയ ദേവാലയങ്ങള്‍ ആയാലും ഇത്തരം ആദ്ധ്യാത്മിക ചൈതന്യകേന്ദ്രങ്ങള്‍ക്ക് തടസ്സം വരാത്തരീതിയില്‍ ലൗകിക യന്ത്രങ്ങളായ ഗൃഹങ്ങള്‍, കുറച്ച് അകലം വിട്ട് പണിയുക എന്നത് തികച്ചും യുക്തിഭദ്രമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button