Latest NewsKerala

നബിദിന ഘോഷയാത്രയ്‌ക്കു കോരിച്ചൊരിഞ്ഞ മഴയിലും നിലവിളക്കുകളും മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും ക്ഷേത്ര നടകളില്‍ സീകരണം

മാന്നാര്‍: മതസാഹോദര്യ മഹിമ വിളിച്ചോതി നബിദിന ഘോഷയാത്രയ്‌ക്കു കോരിച്ചൊരിഞ്ഞ മഴയിലും ക്ഷേത്ര നടകളില്‍ സീകരണം. മാവേലിക്കര മാന്നാറിൽ ആണ് പുത്തന്‍ പള്ളിയില്‍നിന്ന്‌ ആരംഭിച്ച നബിദിന റാലിക്കു കുരട്ടിശേരിയിലമ്മ ഭഗവതിക്ഷേത്ര നടയില്‍ ക്ഷേത്ര ഭരണ സമിതിയും തൃക്കുരട്ടി മഹാദേവ ക്ഷേത്ര ജങ്‌ഷനില്‍ ക്ഷേത്രോപദേശക സമിതിയും മഹാദേവ സേവാസമിതിയും ഭക്‌തജനങ്ങളും സ്വീകരണം നല്‍കി.

ക്ഷേത്രനടകളില്‍ നിലവിളക്കുകളും മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമായിരുന്നു സ്വീകരണം. ബൊക്ക നല്‍കിയും ഷാള്‍ അണിയിച്ചുമാണ്‌ ജമാഅത്ത്‌ ഭാരവാഹികളെ സ്വീകരിച്ചത്‌.ചീഫ്‌ ഇമാം എം.എ മുഹമ്മദ്‌ഫൈസി, ഹാജി ടി.ഇഖ്‌ബാല്‍കുഞ്ഞ്‌, എന്‍.എ.റഷീദ്‌, എ.എ.കലാം, കെ.എ.സലാം, ഹാജി വി.കെ.ഷംസുദീന്‍, മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌, നിയാസ്‌ ഇസ്‌മയില്‍, നവാസ്‌.എന്‍.ജെ, നൗഷാദ്‌, അനീഷ്‌ എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കി.

സ്‌റ്റോര്‍ ജങ്‌ഷനില്‍ ഘോഷയാത്രയ്‌ക്ക്‌ പൗരസമിതിയും സ്വീകരണം നല്‍കി.പുത്തന്‍പള്ളിയില്‍നിന്നും ആരംഭിച്ച ഘോഷയാത്ര ദഫ്‌മുട്ട്‌, കോല്‍കളി എന്നിവയുടെ അകമ്പടിയോടെ പന്നായി കടവിലെത്തി തിരികെ എത്തിയപ്പോഴാണു ക്ഷേത്ര നടകളില്‍ സ്വീകരണം നല്‍കിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button