Latest NewsNewsInternationalVideos

തല അറുത്തു മാറ്റിയിട്ടും കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്ന മത്സ്യം : അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

തല അറുത്തു മാറ്റിയിട്ടും കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്ന മത്സ്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു, വുള്‍ഫ് ഈല്‍, ക്യാറ്റ് ഫിഷ് തുടങ്ങിയ പേരുകളിൽ വീഡിയോ പ്രചരിക്കുന്നുവെങ്കിലും വുള്‍ഫ് ഫിഷ് തന്നെയാണ് വീഡിയോയിൽ ഉള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടാങ്കില്‍ കിടക്കുന്ന വുള്‍ഫ് ഫിഷിനെ പുറത്തെടുത്ത് അതിന്‍റെ വായിലേക്ക് കോളയുടെ ക്യാൻ വയ്ക്കുന്നതും കടിയേറ്റ് തല്‍ക്ഷണം പൊട്ടിത്തകരുന്നതും ആദ്യത്തെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. ശേഷം രണ്ടാം പകുതിയിലാണ് ഏവരെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഉള്ളത്.

ആദ്യം ചിത്രീകരിച്ച അതെ മത്സ്യത്തിന്റെ സമാന വിഭാഗത്തില്‍ പെട്ട മറ്റൊരു മീനിനെയാണ് രണ്ടാം പകുതിയില്‍ കാണാൻ സാധിക്കുന്നത്. മത്സ്യത്തിന്‍റെ തല യന്ത്രസഹായത്തോടെ അറക്കുന്നു. ശരീരത്തില്‍ നിന്ന് വേര്‍പെട്ട തല ഒരു സ്റ്റീല്‍ തട്ടിലേക്കെത്തിച്ച ശേഷം മറ്റൊരു കോള ക്യാൻ വായില്‍ വയ്ക്കുന്നു. തല അറുത്ത് മാറ്റിയിട്ടും ടിന്നില്‍ കടിക്കുന്നതും ക്യാന്‍ പൊട്ടിതകരുന്നതും ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നു. ന്യൂറോ മസ്കുലര്‍ റിഫ്ലക്സ് എന്ന പ്രതിഭാസമാണ് മത്സ്യത്തിന്‍റെ ഈ പ്രതികരണത്തിനു കാരണമെന്ന് ഗവേഷകർ പറയുന്നു. വായിലോ, താടിയെല്ലിനു മുകളിലോ എന്തെങ്കിലും വസ്തുവിന്‍റെ സാന്നിധ്യമറിഞ്ഞാല്‍ വളരെ ശക്തിയില്‍ തുറന്ന ശേഷം അടയുന്ന വിധമാണ് ഈ മത്സ്യങ്ങളുടെ മസില്‍ ഘടന രൂപപ്പെട്ടിരിക്കുന്നതെന്നും, കോള കാനിന്‍റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചതെന്നും അവർ വ്യക്തമാക്കുന്നു.

Also read : മനുഷ്യ മുഖവുമായി ഒരു മത്സ്യം; ഭീതിയും അത്ഭുതവും സൃഷ്ടിച്ച് വീഡിയോ

ജനുവരിയിലാണ് ഈ വിഡിയോ ആദ്യമായി യൂട്യൂബില്‍ ആദ്യമായി എത്തിയത്.എന്നാല്‍ ട്രന്‍റ് ലിസ്റ്റിലെത്താന്‍ മാസങ്ങൾ എടുത്തു. ഇതേ വിഡിയോ ഒക്ടോബറില്‍ റെഡ്ഡിറ്റ് വിഡിയോ ചാനലായ WTF ല്‍ ത്തിയതോടെയാണ് വൂള്‍ഫ് ഫിഷിന്‍റെ പല്ലിന്‍റെ ശക്തി തരംഗമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button