Latest NewsNewsBusiness

ഓഹരി വിപണി : ഇന്ന് നേട്ടത്തിൽ ആരംഭിച്ചെങ്കിലും അധികം വൈകാതെ നഷ്ടത്തിലേക്ക്

മുംബൈ : ഇന്ന് നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി അധികം വൈകാതെ നഷ്ടത്തിലേക്ക് വീണു. സെന്‍സെക്സ് 50 പോയിന്റ് ഉയർന്നും, നിഫ്റ്റി 11,900 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് നിഫ്റ്റി 12 പോയിന്റും സെന്‍സെക്സ് 30 പോയിന്റും നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.

ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്റ്ടി, ബജാജ് ഓട്ടോ, മാരുതി സുസുകി, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലും, ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾ നേട്ടത്തിലാണ്. ബാങ്കിന്റെ അറ്റാദായത്തില്‍ അഞ്ചുമടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓഹരി വില മൂന്നുശതമാനത്തോളം ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button