Life Style

സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞള്‍

ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് പ്രകൃതിദത്തമായ മഞ്ഞള്‍. മഞ്ഞള്‍ കൊണ്ടുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഇതാ..

ഒരു ടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ കടലമാവും മൂന്ന് ടീസ്പൂണ്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ തൈര് എന്നിവ ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. 10 മിനിറ്റ് സെറ്റാകാന്‍ മാറ്റിവയ്ക്കുക. ശേഷം പുരട്ടാവുന്നതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടു വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാവുന്നതാണ്.

ഒരു ടീസ്പൂണ്‍ മഞ്ഞളും കാല്‍ ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്ത പാട് മാറാന്‍ സഹായിക്കും. ആഴ്ച്ചയില്‍ രണ്ട തവണ ഇത് പുരട്ടാവുന്നതാണ്. ആഴ്ച്ചകള്‍ കൊണ്ട് തന്നെ മാറ്റം വരുന്നത് കാണാന്‍ സാധിക്കും

അരടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ പാലും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ഇട്ടശേഷം 10 മിനിറ്റ് മസാജ് ചെയ്യുന്നത് ചര്‍മ്മം കൂടുതല്‍ ലോലമാകാനും സഹായിക്കും.

ആര്യവേപ്പ് വെള്ളത്തില്‍ നല്ല പോലെ തിളപ്പിക്കുക. ശേഷം തണുപ്പിക്കാന്‍ വയ്ക്കുക. തണുത്ത് കഴിഞ്ഞാല്‍ അതില്‍ നിന്ന് മൂന്ന് ടീസ്പൂണ്‍ വെള്ളവും 1/4 ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button