KeralaLatest NewsNews

വാളയാര്‍ കേസ്; പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയിലേക്ക്. പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെണ്‍കുട്ടികളുടെ മരണം ഉള്‍പ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും ഇവർ വ്യക്തമാക്കുന്നു. കേസില്‍ സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് ലഭിച്ചതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

Read also: വാളയാര്‍ കേസ്; പുനരന്വേഷണം നടത്താനാകുമെന്ന് ചെന്നിത്തല

അതേസമയം കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. പോക്‌സോ കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കേസ് പരിഗണിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button