Latest NewsSaudi ArabiaNews

സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള്‍ ഫീസ് കൂടുതൽ; നടപടി വേണമെന്ന ആവശ്യം ഈ രാജ്യത്ത് ശക്തമാകുന്നു

റിയാദ്: സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള്‍ ഫീസ് കൂടുതലായതിനാൽ സൗദിയിൽ പ്രതിഷേധം ശക്തമാകുന്നു. ഡ്രൈവിംഗ് ഫീസില്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് പരിശീലന സ്‌കൂളുകളിലൊന്നില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാനായി വന്ന സ്ത്രീകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. ഡ്രൈവിംഗ് പരിശീലിക്കുന്ന സ്ത്രീകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

ഡ്രൈവിങ് ലൈസന്‍സിന്റെ വിഷയത്തില്‍ സ്ത്രീപുരുഷ വിവേചനം പാടില്ലെന്നും സൗദിയുടെ എല്ലാ ഭാഗത്തും സ്ത്രീകള്‍ക്ക് ഏകീകൃത ലൈസന്‍സ് ഫീ നിശ്ചയിക്കണമെന്നും പുരുഷന്മാരുടെ ഫീസിനോട് സമാനമായ ഫീസ് തന്നെ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടായിരന്നു ഡ്രൈവിംഗ് സ്‌കൂളിലേക്ക് പ്രതിഷേധവുമായി സ്ത്രീകള്‍ തള്ളിക്കയറിയത്. 2520 റിയാലാണ് ഒരു വനിതക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ഇത് പുരുഷന്മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസിന്റെ ഇരട്ടിയിലധികം വരും. നിരവധി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാന്‍ താല്പര്യമുണ്ടെങ്കിലും ഉയര്‍ന്ന ഫീസ് മൂലം പലരുടെയും ആഗ്രഹങ്ങള്‍ നടക്കാതെ പോവുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

സ്ത്രീകളുടെ ഡ്രൈവിംഗ് ഫീസ് ഇപ്രകാരം

ബൗദ്ധിക പരിശീലനം 8 മണിക്കൂര്‍ 600 റിയാല്‍.
അനുകരണ പരിശീലനം, 2 മണിക്കൂര്‍ 150 റിയാല്‍.
പ്രാക്ടിക്കല്‍ പരിശീലനം 20 മണിക്കൂര്‍, 1500 റിയാല്‍.
ബൗദ്ധിക പരിശോധനം 75 റിയാല്‍.
പ്രാക്റ്റിക്കല്‍ പരിശോധനം 75 റിയാല്‍
5 ശതമാനം വാറ്റ്. 125 റിയാല്‍
ആകെ: 2250 റിയാല്‍.

ALSO READ: വെള്ളപ്പൊക്കത്തിന് മുന്നിൽ നിശ്ചലമായി ട്രെയിൻ; വീഡിയോ വൈറലാകുന്നു

പുരുഷന്മാരുടെ ഡ്രൈവിംഗ് ഫീസ്

ഡ്രൈവിങ് സ്‌കൂള്‍ ഫീ 450 റിയാല്‍
5 വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് 200 റിയാല്‍
10 വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് 500 റിയാല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button