News

ക്ഷേത്രകലാ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

2019 ലെ ക്ഷേത്രകലാ അക്കാദമി അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശില്‍പം, കരിങ്കല്‍ ശില്‍പം, ചെങ്കല്‍ ശില്‍പം, ലോഹശില്‍പം, കഥകളി വേഷം, സോപാനസംഗീതം, തിടമ്പുനൃത്തം, മോഹിനിയാട്ടം, ക്ഷേത്രവാദ്യം, യക്ഷഗാനം, അക്ഷരശ്ലോകം, ഓട്ടന്‍തുള്ളല്‍, ചുമര്‍ചിത്രം, കൃഷ്ണനാട്ടം, കൂടിയാട്ടം, ശാസ്ത്രീയസംഗീതം, കളമെഴുത്ത്, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, തീയാടികൂത്ത്, പാഠകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് . ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2018-19 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങലൂടെ മൂന്ന് കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം www.kshethrakalaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍ – 670303 എന്ന വിലാസത്തില്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം.

shortlink

Post Your Comments


Back to top button