Latest NewsHealth & Fitness

ഉണക്കമുന്തിരി കഴിച്ചു നോക്കൂ;  അത് നിങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും

ഉണങ്ങിവരണ്ട് ചുളിഞ്ഞിരിക്കുന്ന ഉണക്കമുന്തിരി കാഴ്ച്ചയില്‍ ഒട്ടുംം ആകര്‍ഷകമല്ല. പക്ഷേ വിലമതിക്കാനാകാത്ത ഗുണങ്ങളുടെ ഉറവിടമാണതെന്ന് എത്ര പേര്‍ക്കറിയാം. പഞ്ചസാര നിറഞ്ഞ മിഠായികള്‍ക്കും മധുരപലഹാരങ്ങള്‍ക്കും പ്രകൃതി നല്‍കുന്ന ആരോഗ്യകരമായ ബദല്‍ മാര്‍ഗമാണ് കിസ്മിസ് എന്നറിയപ്പെടുന്ന ഉണക്കമുന്തിരി. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും ഇത് ഗുണം ചെയ്യും. ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍ ഇവയൊക്കെയാണ്.

1. ദഹനത്തെ സഹായിക്കുക:

എല്ലാ ദിവസവും കുറച്ച് ഉണക്കമുന്തിരി കഴിക്കുന്നത് വയറിന് നല്ലതാണ്. ഉണക്കമുന്തിരിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, അത് ജലത്തിന്റെ സാന്നിധ്യത്തില്‍ വീര്‍ത്ത് ആമാശയത്തിന് പോഷകഗുണം നല്‍കുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് മലവിസര്‍ജ്ജനം സുഗമമാക്കുകയും ഇതിലെ നാരുകള്‍ വിഷവസ്തുക്കളെയും മാലിന്യ ഉല്‍പന്നങ്ങളെയും അകറ്റാന്‍ സഹായിക്കുകയും ചെയ്യും.

2. അസിഡിറ്റി കുറയ്ക്കുക:

ഉണക്കമുന്തിരിയില്‍ നല്ല അളവില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നതിനും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായകമാണ്. സന്ധിവാതം, വൃക്കയിലെ കല്ലുകള്‍, ഹൃദ്രോഗം എന്നിവ തടയുന്നതിനും ഇത് സഹായിക്കും.

3. വിളര്‍ച്ചയ്ക്ക് പരിഹാരം

ഉണക്കമുന്തിരിയില്‍ നല്ല അളവില്‍ ഇരുമ്പും ബി-കോംപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് വിളര്‍ച്ച പരിഹരിക്കാന്‍ സഹായിക്കുന്നു. ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചെമ്പ് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും സഹായിക്കുന്നു.

4. കാന്‍സര്‍ സാധ്യത തടയും

ഉണക്കമുന്തിരിയില്‍ കാറ്റെച്ചിംഗ് എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ട്യൂമറുകള്‍ക്കും വന്‍കുടല്‍ കാന്‍സറിനും കാരണമാകുന്ന ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു

5. അണുബാധകള്‍ ചികിത്സിക്കാന്‍

ഉണക്കമുന്തിരിയില്‍ പോളിഫെനോളിക് ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ആന്റി-ഇന്‍ഫ്ലമേറ്ററി ആന്റിഓക്‌സിഡന്റുകള്‍ എന്നാണ്് ഇത് അറിയപ്പെടുന്നത്. പനി സാധ്യത കുറയ്ക്കുന്നതിനും ബാക്ടീരിയകളെ കൊല്ലുന്നതിനും ഇത് സഹായിക്കും. ഉണക്കമുന്തിരി കഴിക്കുന്നത് ജലദോഷത്തില്‍ നിന്നും മറ്റ് അണുബാധകളില്‍ നിന്നുമുള്ള സംരക്ഷണം നല്‍കും.

6. ലൈംഗിക ബലഹീനത കുറയ്ക്കും

ഉണക്കമുന്തിരി ഉപഭോഗം ലൈംഗിക ജീവിതം സുഗമമാക്കും. ഇതലടങ്ങിയിരിക്കുന്ന അര്‍ജിനൈന്‍ എന്ന അമിനോ ആസിഡ് ഉത്തേജനം നല്‍കുന്നതാണ്. പുരുഷന്‍മാര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുന്നത്. നവ വഘൂവരന്‍മാര്‍ക്ക് ഉണക്കമുന്തിരി, കുങ്കുമം എന്നിവ ഉപയോഗിച്ച് തിളപ്പിച്ച ഒരു ഗ്ലാസ് പാല്‍ നല്‍കുന്ന പതിവ് ഓര്‍ക്കുക

7. കണ്ണുകള്‍ക്കും ഗുണകരം

കാഴ്ചശക്തി ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാള്‍ സമ്പന്നമാണ് ഉണക്കമുന്തിരി. കാഴ്ചയെ ദുര്‍ബലപ്പെടുത്തുകയും പേശികളുടെ അപചയത്തിനും തിമിരത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം കുറച്ച് ഈ ആന്റി ഓക്സിഡന്റുകള്‍ കണ്ണുകളെ സംരക്ഷിക്കും. കൂടാതെ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, എ-കരോട്ടിനോയ്ഡ് എന്നിവ അടങ്ങിയിരിക്കുന്നതും കണ്ണുകള്‍ക്ക് ഗുണം ചെയ്യും.

8. വായയ്ക്കും ദന്തസംരക്ഷണത്തിനും

ഉണക്കമുന്തിരിയില്‍ ഒലിയാനോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകള്‍ ക്ഷയിക്കുക, പൊട്ടുക, വിടവുണ്ടാകുക എന്നത് തടയും. നല്ല അളവില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ പല്ലുകളുടെ നാശം തടയും. ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ബോറോണ്‍ വായിലെ അണുക്കളുടെ സാന്നിധ്യം തടയും

9. വെയ്റ്റ് കൂട്ടാന്‍

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ തീവ്രമായി ശ്രമിക്കുന്നവര്‍ക്കും ഉണക്കമുന്തിരി ഗുണം ചെയ്യും. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയിട്ടുള ്ളതിനാല്‍ മോശം കൊളസ്ട്രോള്‍ ശേഖരിക്കാതെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ അവ സഹായിക്കും.

10. ബലമുള്ള അസ്ഥികള്‍ക്ക്

അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം കൊണ്ട് സമ്പന്നമാണ് ഉണക്കമുന്തിരി. അസ്ഥികളുടെ ബലത്തിനും സ്ന്ധിവാതത്തെ ചെറുക്കാനും ഇത് സഹായിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button