Latest NewsIndiaNews

വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം : പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം

മുംബൈ : വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില്‍ മറാത്തി പിന്നണി ഗായിക ഗീതാ മാലിയാണ് മരിച്ചത്. അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ശേഷം കാറില്‍ നാഷിക്കിലെ വീട്ടിലേക്ക് ഭര്‍ത്താവുമായി പോകവേ മുംബൈ-ആഗ്ര ദേശീയപാതയില്‍വച്ച് കാർ നിയന്ത്രണം വിട്ട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത കണ്ടയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഗീതയെ  രക്ഷിക്കാൻ സാധിച്ചില്ല. ഭർത്താവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : 180 യാ​ത്ര​ക്കാ​രു​മാ​യെത്തിയ വിമാനം ലാ​ന്‍​ഡിങി​നി​ടെ തെന്നിമാറി പുൽമേട്ടിലേക്ക് : പിന്നീട് സംഭവിച്ചതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button