KeralaLatest NewsNews

നെടുമ്പാശ്ശേരിയിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

നെടുമ്പാശ്ശേരി : യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നെടുമ്പാശ്ശേരി അത്താണിയിൽ ഇന്നലെ രാത്രി എട്ട് മണിയോടെ തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ ഗുണ്ടാസംഘം വെട്ടികൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പ്രമുഖ മലയാളം ചാനൽ പുറത്തു വിട്ടത്. നാട്ടുകാര്‍ നോക്കി നില്‍ക്കേ കാറിലെത്തിയ സംഘം യുവാവിനെ വെട്ടുകയായിരുന്നു. കാപ്പ കേസുകളിൽ പ്രതിയായ ബിനുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചിൽ ഊര്‍ജിതമാക്കി.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന കൊല്ലപ്പെട്ട ബിനോയിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്നും കാപ്പ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ബിനോയിയെന്നും പോലീസ് പറഞ്ഞു. പ്രതികളെന്ന് പോലീസ് കരുതുന്നവർ കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ളവരാണ്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി എറണാകുളം റൂറൽ എസ്പി അറിയിച്ചു. ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്നു.

Also read : നെ​ടു​മ്പാ​ശേ​രി​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button