KeralaLatest NewsNews

അറബിക്കടലിൽ വീണ്ടും ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാധ്യത

കൊച്ചി: അറബിക്കടലില്‍ വലിയ മാറ്റങ്ങൾ വീണ്ടും ഉണ്ടാകുന്നതായി വിദഗ്ദർ. മധ്യ കിഴക്കന്‍ ഭാഗത്ത് ചൂട് ഇല്ലെങ്കിലും പടിഞ്ഞാറന്‍ ഭാഗത്തെ ചൂടില്‍ മാറ്റം വന്നിട്ടില്ല. കേരളവും മധ്യ അറേബ്യന്‍ മേഖലകളും ഉള്‍പ്പെടുന്ന മേഖലയില്‍ ഇപ്പോൾ താപനില 27 ഡിഗ്ര സെല്‍ഷ്യസാണ്. യെമന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അറബിക്കടലിലെ താപനില 30 ഡിഗ്രിയില്‍ കൂടുതലാണ്. ഈ ചൂടുള്ള ഭാഗത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് തണുത്ത ഭാഗങ്ങളിലും കൂടി വ്യാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് രൂപംകൊള്ളുന്ന ചുഴലിക്കാറ്റ് അറബിക്കടലില്‍ എത്തുകയായിരുന്നു മുൻപുള്ള രീതി. എന്നാൽ അതിന് വിപരീതമായാണ് ഇത്തവണ നിരവധി ചുഴലിക്കാറ്റുകൾ ഉണ്ടായത്. അറബിക്കടലിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇനിയും ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധയതയുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button