Latest NewsSaudi ArabiaNewsGulf

സൗദിയിൽ കൈക്കൂലി കേസില്‍ പിടിയിലായ 18 പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു

റിയാദ് : കൈക്കൂലി കേസില്‍ പിടിയിലായവർക്ക് ശിക്ഷ വിധിച്ചു. കേസുകളുമായി ബന്ധപ്പെട്ടു സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, വാണിജ്യ സ്ഥാപന നടത്തിപ്പുകാർ എന്നിവരുൾപ്പെടെ 18 പേര്‍ക്ക് തടവുശിക്ഷയാണ് സൗദി കോടതി വിധിച്ചത്. 55 വർഷത്തോളം തടവും 40 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിച്ചവരും ഇതിൽപ്പെടുന്നു. സർക്കാർ വകുപ്പിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നവർ വരെ കേസുകളിൽ പ്രതികളായിട്ടുണ്ട്.

Also read : സൗദിയില്‍ വന്‍ കാലാവസ്ഥാ മാറ്റം : കനത്ത മഴ

ഇതില്‍ ഒരു വ്യവസായിയുടെ പക്കൽ നിന്നും കൈക്കൂലിയും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഉദ്യോഗസ്ഥനെതിരെ അഴിമതി, വഞ്ചന, അധികാര ദുർവിനിയോഗം എന്നീ വകുപ്പുകൾ ചുമത്തി 16 വർഷത്തെ തടവുശിക്ഷയും വൻതുക പിഴയുമാണ് വിധിച്ചത്. ഇയാളുടെ കീഴിലുള്ള ജീവനക്കാരും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് കണ്ടെത്തി ഇവർക്കും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സർക്കാരുദ്യോഗസ്ഥന് കൈക്കൂലി നൽകിയതിന് ഒരു വ്യവസായിയും അയാളുടെ ജീവനക്കാരെയും ശിക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button