KeralaLatest NewsNews

‘ഞങ്ങള്‍ അത്രേ ചെയ്തുള്ളു. പ്രശ്‌നമാണെങ്കില്‍ സ്‌കൂട്ടര്‍ തിരികെ കൊടുത്തേക്കാം സാറേ’ കുട്ടിമോഷ്ടാക്കളുടെ മൊഴി കേട്ട് അന്തംവിട്ട് പൊലീസ്

കോട്ടയം: വൈക്കത്തഷ്ടമിക്കു പോകുന്നതിനിടെ വഴിയില്‍ റോഡരുകില്‍ കണ്ട രണ്ട് സ്‌കൂട്ടറുകള്‍ എടുത്ത് ഓടിച്ചു പോയ മൂന്ന് വിദ്യാര്‍ഥികള്‍ പൊലീസ് പിടികൂടി. പട്ടിത്താനം സ്വദേശികളായ വിദ്യാര്‍ഥികളാണ് പൊലീസിന്റെ പിടിയിലായത്. നമ്പ്യാകുളം, മുട്ടുചിറ എന്നിവിടങ്ങളില്‍ നിന്നാണ് സ്‌കൂട്ടറുകള്‍ ഇവര്‍ മോഷ്ടിച്ചത്. ഇതോടെ ഉടമസ്ഥര്‍ പരാതി നല്‍കി.

സിസിടിവി ദൃശ്യം പരിശോധിച്ച് റോഡുകളില്‍ തിരച്ചില്‍ നടത്തി. ഇതിനിടയില്‍ മോഷ്ടിച്ച സ്‌കൂട്ടറില്‍ വന്ന സംഘം 6 കിലോമീറ്റര്‍ അകലെ വാലാച്ചിറയില്‍ നാട്ടുകാരുടെ മുന്‍പില്‍ പെട്ടു. നാട്ടുകാര്‍ ഇവരെ കടുത്തുരുത്തി പൊലീസിന് കൈമാറി. റോഡരുകില്‍ താക്കോല്‍ സഹിതം ഉള്ള സ്‌കൂട്ടറുകളാണ് സംഘം എടുത്തത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇഴര്‍ പറഞ്ഞതിങ്ങനെയായിരുന്നു. ‘വൈക്കത്തഷ്ടമി കൂടാന്‍ പോകാന്‍ സ്‌കൂട്ടറുകള്‍ ഒന്ന് എടുത്തു. ഞങ്ങള്‍ അത്രേ ചെയ്തുള്ളു. പ്രശ്‌നമാണെങ്കില്‍ സ്‌കൂട്ടര്‍ തിരികെ കൊടുത്തേക്കാം സാറേ…. ഈ നിഷ്‌കളങ്കതയ്ക്ക് മുമ്പിലൊന്നും പൊലീസ് വീണില്ല. വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button