Latest NewsKerala

ബത്തേരിയിൽ സദാചാര ഗുണ്ടാ ആക്രമണം :യുവാവിനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ചു

സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു.

ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ സദാചാര ഗുണ്ടകളുടെ വിളയാട്ടം. സീസിയിലുള്ള ഒരു വീടിനു സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം.വാകേരി സ്വദേശി സത്യപ്രസാദിനാണ് മര്‍ദനമേറ്റത്. നാലു പേര്‍ ചേര്‍ന്നു മുഖത്തും പുറത്തും മര്‍ദിച്ചെന്നും ചവിട്ടിയെന്നുമാണ് പരാതി. ഇടതു കൈമുട്ടിന്റെ കുഴ തെറ്റിയിട്ടുണ്ട്.ഒരാള്‍ ഫോണില്‍ വിളിച്ചിട്ടാണ് താനവിടെ ചെന്നതെന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്.

അത്താണിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവം : പ്രധാന പ്രതികള്‍ അറസ്റ്റില്‍

യുവാവിനെ പൂര്‍ണ നഗ്‌നനാക്കി കൈകള്‍ ബന്ധിച്ച ശേഷം നിലത്തിട്ടു ചവിട്ടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.സദാചാര ഗുണ്ടകള്‍ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പിക്കുക ആയിരുന്നു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button