Latest NewsIndiaNews

1 കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേര്‍ പിടിയിൽ

സൂറത്ത് : 1 കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേര്‍ ഗുജറാത്തില്‍ പിടിയിൽ. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ പ്രതീക് ദിലിപ്ബായ് ചൊവാരിയ, പ്രവീണ്‍ ചോപ്ര, കടു ചോപ്ര, മോഹന്‍ മാധവ്, രാധാ രമണ്‍ സ്വാമി എന്നിവരാണ്  അറസ്റ്റിലായത്. . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതീക് ദിലിപ്ബായ് ചൊവാരിയയെ പിടികൂടുകയും, ഇയാളില്‍ നിന്ന് 4 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മറ്റുള്ളവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.

Also read : ആയുധങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ : പിടിയിലായവര്‍ക്ക് ഐഎസ് ബന്ധം, വിവിധ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്നു പോലീസ്

പ്രവീണ്‍ ചോപ്രയില്‍ നിന്നും 19 ലക്ഷം രൂപയും, കടു ചോപ്രയില്‍ നിന്ന് 15 ലക്ഷവും, മോഹന്‍ മാധവില്‍ നിന്നും 12 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ഇതിനു പുറമെ രാധാ രമണില്‍ നിന്നും 50 ലക്ഷം രൂപയുടെ കള്ളനോട്ടും ഇത് അച്ചടിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രവും കണ്ടെത്തി. 1 കോടി രൂപയുടെ കള്ളനോട്ടുകള്‍ സ്വന്തമായി അച്ചടിച്ചാണ് ഇവര്‍ വിതരണം നടത്തിയിരുന്നതെന്ന് ഡിസിപി രാഹുല്‍ പട്ടേല്‍ അറിയിച്ചു.

ഖേദ ഗ്രാമത്തിലുള്ള ഒരു വീട്ടിലാണ് ഇവര്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നത്. പ്രവീണ്‍ ചോപ്ര എന്നയാള്‍ സ്ഥിരമായി ഇത്തരം നിയമ ലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നും ഇതിന് മുന്‍പ് എട്ട്, ഒന്‍പത് തവണ ഇയാള്‍ സമാനമായ കേസുകളില്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button