KeralaLatest NewsNews

ഗുരുവായൂരില്‍ ഇന്ന് ഹർത്താൽ

തൃശൂര്‍: ഗുരുവായൂർ നിയമസഭാ മണ്ഡല പരിധിയിൽ ഇന്ന് ഹർത്താൽ. യു ഡി ഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ചാവക്കാട് നൗഷാദ് വധ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ALSO READ: കുടുംബപ്രശ്നങ്ങളുടെ മൂലകാരണം ആശയവിനിമയത്തിലെ അപാകതകളാണെന്ന് വനിതാ കമ്മീഷന്‍

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർക്ക് വേറെ ചുമതലകൾ നൽകി സർക്കാർ അന്വേഷണം വഴി തിരിച്ചു വിടുന്നു എന്നാണ് കോൺഗ്രസ് ആരോപണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെ ആണ് ഹർത്താൽ. അയ്യപ്പ ഭക്തരെയും ഗുരുവായൂർ ക്ഷേത്ര പരിസരത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button