KeralaLatest NewsNews

മയക്കുമരുന്നില്‍ പുകഞ്ഞ് മലയാള സിനിമാ ലോകം; സിനിമാതാരങ്ങളില്‍ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ

കൊച്ചി: മയക്കുമരുന്നിൽ പുകഞ്ഞ് മലയാള സിനിമാ ലോകം. പുതുതലമുറ സിനിമാതാരങ്ങളില്‍ ചിലരില്‍ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതിന് തെളിവുണ്ടെന്ന ആരോപണവുമായി നിര്‍മാതാക്കളുടെ സംഘടന തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ ചിലരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ബോധ്യപ്പെട്ടു. കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കഞ്ചാവ് പുകച്ചാല്‍ അതിന്റെ മണംകൊണ്ടു തിരിച്ചറിയാന്‍ കഴിയും. ഇവര്‍ ഉപയോഗിക്കുന്നത് എല്‍.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് സംശയിക്കുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നതെന്നും നിർമ്മാതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

Read also: മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തെ പരിഹസിച്ച് നടന്‍ ഷെയ്ന്‍ നിഗം : തന്റെ കൈയും കാലും കെട്ടിയിടുമോ ? നിര്‍മാതാക്കള്‍ക്കെതിരെ തുറന്നടിച്ചും തനിക്കുണ്ടായ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞും താരം

ഒരാളും കാരവനില്‍നിന്ന് ഇറങ്ങുന്നില്ല. എല്ലാ കാരവനുകളും പരിശോധിക്കണം. ലൊക്കേഷനില്‍ കൃത്യമായി വരാത്ത പലരുമുണ്ട്. പരാതി പറഞ്ഞിട്ടും ഗൗനിക്കുന്നില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. പരിശോധനയ്ക്ക് നിര്‍മാതാക്കളുടെ സംഘടന പൂര്‍ണപിന്തുണ നൽകുമെന്നും ഇനിയും ഈ സിനിമകളില്‍ കാശുമുടക്കാന്‍ നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും ഉറപ്പുകിട്ടണമെന്നും നിർമ്മാതാക്കൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button