KeralaLatest NewsNews

ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ലഹരിപദാർത്ഥങ്ങൾക്ക് വിലങ്ങിടാൻ എക്സൈസ് വകുപ്പ്

മലപ്പുറം: ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ലഹരിപദാർത്ഥങ്ങൾക്ക് വിലങ്ങിടാൻ എക്സൈസ് വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ എക്സൈസ് വകുപ്പിന്റ നേതൃത്വത്തിൽ രാത്രികാല പട്രോളിങും വാഹന പരിശോധനയും കർശനമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. ലഹരി പദാർത്ഥങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം നാളെ മുതൽ ആരംഭിക്കും. വ്യാജമദ്യ നിർമ്മാണം, വിതരണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാവുന്നതാണ്.

Read also: ലഹരി ഉപയോഗിത്തിന്റെ പേരിൽ ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തേണ്ട കാര്യമില്ല, തെളിവ് നൽകിയാൽ അംഗീകരിക്കാം; നിലപാട് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍

ടോൾ ഫ്രീ നമ്പർ: (0483 2734886), 1800 425 4886, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, മലപ്പുറം: (9447178062), അസി. എക്സൈസ് കമ്മീഷണർ മലപ്പുറം: (9496002870) തുടങ്ങിയ നമ്പറുകളിൽ അറിയിക്കാം. എക്സൈസ് സർക്കിൾ ഓഫീസുകൾ: പൊന്നാനി (04942664590, 9400069639), തിരൂർ (0494 2424180, 9400069640), തിരൂരങ്ങാടി(0494 2410222, 9400069642), മഞ്ചേരി: (04832766184, 9400069643), പെരിന്തൽമണ്ണ (04933227653, 9400069645), നിലമ്പൂർ: (04931 226323, 9400069646).

shortlink

Related Articles

Post Your Comments

Related Articles


Back to top button