Latest NewsNewsIndia

ആധാര്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി യുഐഡിഎഐയുടെ പുതിയ പതിപ്പ്

ആധാര്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പുതിയ പതിപ്പ് പുറത്തിറക്കി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). മുൻപത്തെ പതിപ്പ് അൺഇൻസ്റ്റാൾ ആക്കി പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

Read also: രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും ഇനി റേഷന്‍ സാധനങ്ങള്‍ വാങ്ങാം : കേന്ദ്രസര്‍ക്കാറിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് ഉടന്‍ പ്രാബല്യത്തില്‍

ബഹുഭാഷയിലാണ് പുതിയ ആധാര്‍ അപ്ലിക്കേഷന്‍. ഹിന്ദി, ബംഗാളി, ഒഡിയ, ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, പഞ്ചാബി, മറാത്തി, ആസാമി എന്നിവയുള്‍പ്പെടെ 13 ഭാഷകളിൽ ഇത് ലഭ്യമാകും. ഒരു ഉപയോക്താവിന് തന്റെ ഉപകരണത്തില്‍ പരമാവധി 3 പ്രൊഫൈലുകള്‍ ചേര്‍ക്കാന്‍ കഴിയും. ഒരേ മൊബൈല്‍ നമ്പര്‍ അവരുടെ ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലാണ് ഇതിന് കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button