KeralaLatest News

വെളളം ചോദിച്ച്‌ വീട്ടില്‍ കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി, സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല.

ജേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയോട് ആദ്യം വെള്ളം ചോദിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button