KeralaLatest News

വിനോദയാത്രക്കായി ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.

കല്‍പ്പറ്റ: കാരാപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ മൂവാറ്റുപുഴ സ്വദേശി റൈസാമോള്‍ (22) ആണ് മരിച്ചത്.എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.

ലൈംഗികാക്രമണങ്ങൾക്ക് പ്രധാന കാരണം പോണ്‍ സൈറ്റുകള്‍’; നിരോധിക്കണമെന്ന് നിതീഷ് കുമാര്‍

കോളജിലെ സഹപാഠികളോടൊപ്പം ഡാം സന്ദര്‍ശിക്കാനെത്തിയ റൈസാമോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് കളരിക്കല്‍ സലാമിന്റെയും റഷീദയുടെയും മകൾ ആണ്. സഹോദരൻ അഷ്കര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button