Latest NewsNewsInternational

മൂര്‍ഖന്‍ പാമ്പിന്റെ തല അരിവാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി; കൂടെയുണ്ടായിരുന്ന ആളെക്കൊണ്ട് വിഡിയോയും എടുപ്പിച്ച് യുവാവിന്റെ ക്രൂരത

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ അവിചാരിതമായി കണ്ട മൂര്‍ഖന്‍ പാമ്പിനെ കയ്യിലിരുന്ന അരിവാള്‍ ഉപയോഗിച്ച് അരിഞ്ഞു വീഴ്ത്തി യുവാവിന്റെ ക്രൂരത. മലേഷ്യയിലെ കോക് കെലിയിലാണ് സംഭവം. വഴിയരികില്‍ അവിചാരിതമായി കണ്ട പാമ്പിനെ പ്രകോപിച്ചശേഷം ഇയാള്‍ അരിവാളുകൊണ്ട് അരിഞ്ഞു വീഴ്ത്തുകയായിരുന്നു.  കൂടെയുണ്ടായിരുന്ന ആളെക്കൊണ്ട് വിഡിയോ എടുപ്പിച്ചതിന് ശേഷമായിരുന്നു ഇയാളുടെ ക്രൂരത. യാതൊരു ശല്യവുമുണ്ടാക്കാതെ വെറുതെപോയ പാമ്പിനെയാണ് ഇയാള്‍ അരിഞ്ഞു വീഴ്ത്തിയത്. തലയില്ലാതെ പിടയുന്ന പാമ്പിന്റെ ഉടല്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്. മലേഷ്യയിലെ മൃഗസംരക്ഷണ സംഘടനയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button