Latest NewsKeralaNews

വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണമരണം

ആലപ്പുഴ: വിവിധയിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണമരണം. ചേർത്തല കണിച്ചുകുളങ്ങരയിൽ കന്നിമേൽ മോബിന്റെയും ജിൻസിയുടെയും ഇളയ മകൻ ജോ ഇമ്മാനുവൽ എന്ന രണ്ടര വയസ്സുകാരൻ വീടിനു സമീപത്തെ കുളത്തിലും പത്തനംതിട്ട കൊടുമൺ ഐക്കാട് അബിയ വില്ലയിൽ അജയന്റെയും ലേഖയുടെയും മകൻ അഡോൺ പാറക്കുളത്തിലുമാണ് മുങ്ങിമരിച്ചത്. ജോ അപകടത്തിൽ പെട്ടത് താറാവുകളെ ഇറക്കുന്ന കുളത്തിലാണ്. ജോയുടെ സംസ്കാരം നടത്തി. സഹോദരങ്ങൾ: പൊന്നു, മിന്നു.ലേഖ ഹോംനഴ്സായി ജോലി ചെയ്യുന്ന പെണ്ണുക്കര പുതുവാക്കയിൽ വീടിനു സമീപത്തെ പാറക്കുളത്തിലാണ് അഡോൺ മുങ്ങിമരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button