Latest NewsNewsIndia

മതപരമായി പീഡിപ്പിക്കപ്പെടുന്നവരുമായ ഇതര സമുദായക്കാര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

റാഞ്ചി: ഇന്ത്യയില്‍ വേരുകളുള്ളതും എന്നാല്‍ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരോ താമസിച്ചവരോ ആയവര്‍ക്കുവേണ്ടിയാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇവിടങ്ങളിലെ പ്രധാന മതം ഇസ്ലാം ആണ്. അവിടെ ഇന്ത്യന്‍ വംശജരും പീഡിപ്പിക്കപ്പെടുന്നവരുമായ ഇതര സമുദായക്കാര്‍ക്ക് പോകാന്‍ വേറെ ഇടമില്ല. അവര്‍ക്ക് ഞങ്ങള്‍ ഇന്ത്യയില്‍ അഭയം നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്സാര്‍ഖണ്ഡില്‍ പ്രചാരണത്തിനെത്തിയ പ്രതിരോധ മന്ത്രി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സംസാരിച്ചത്.

Read also: രാജ്‌നാഥ് സിങ്ങിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

എന്നാല്‍ വിഷയത്തെ മതപരമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും തമ്മില്‍ കൂട്ടിക്കെട്ടരുത്. ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി എത്ര വിദേശികള്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് അറിയുകയാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button