Latest NewsNewsIndia

കാറോടിച്ച് പത്തു വയസ്സുകാരന്‍; കടുത്ത നടപടിയെടുത്ത് പോലീസ്

ഹൈദരാബാദ്: കുടുംബത്തിനൊപ്പമുള്ള യാത്രയിൽ പത്തുവയസ് പ്രായമുള്ള കുട്ടി കാറോടിക്കുന്ന വീഡിയോ വൈറലാകുന്നു. ടൈഗര്‍ നീലേഷ് എന്നയാള്‍ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ട വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഹൈദരാബാദ് ഔട്ടര്‍റിങ് റോഡിലാണ് സംഭവം. പോലീസിന്റെ ശ്രദ്ധയില്‍പ്പെടാന്‍ കൃത്യമായ സ്ഥലം, തിയതി, സമയം എന്നിവ സഹിതമായിരുന്നു ഇയാൾ ട്വീറ്റ് ചെയ്‌തത്‌. വീഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെ തൊട്ടടുത്ത ദിവസം തന്നെ ഈ വാഹന ഉടമയുടെ പേരില്‍ ചുമത്തിയ ഇ-ചലാന്‍ രസീത് ട്രാഫിക് പോലീസ്‌ പോസ്റ്റ് ചെയ്‌തു. അപകടകരമായ ഡ്രൈവിങ്, പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ചു, ഉത്തരവുകളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇ-ചലാന്‍.

Read also: ജോലിസ്ഥലത്തു ബുദ്ധിമുട്ടിലായി തമിഴ് വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button