കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരായ വിലക്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫിലിം ചേംബർ. അച്ചടക്ക നടപടി ഒഴിവാക്കില്ല. നിർമാതാക്കൾക്കെതിരായ ഷെയ്ന്റെ പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ൻ മാറ്റാമെന്നും ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു. അതെ സമയം ഷെയ്നെ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കേണ്ടെന്നും തീരുമാനം.
https://www.facebook.com/ShaneNigamOfficial/posts/438004610230403?__xts__%5B0%5D=68.ARAyqBoDCYsFG9H1bO-X4AinM3x9fTdjhlk8z29AhqdEwLEXwIsqOaSrHbWoB2yxhV33sHXEMQzl1MB0uqzLqEqHwaP-BT9c5y3zPa1kaARbBIm4uPapNmv5VVFXNhRw-edIHLqMMuE5SAr44QGuN0vbxBvBHFwksoBno8b5cB8GGAPj8mwLaWb1UTLoI0Tpwa3vRx_-1EG_piuT8jQHATc-KBW3o67CC1_gQePVT-1km7We1kEPfssi19ulzYPqiAt3lXcSG45lwMajBduHBUBkouFXKGAltk_xMzgmelria7B9owP2eXSlaDK0S74q43RUW-EsrU97t5rE-kM&__tn__=-R
അമ്മയുടെയും ഫെഫ്കയുടെയും പ്രതിനിധികൾ വിലക്ക് നീക്കുന്ന കാര്യത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമാനത്തിൽ എത്തിയിരുന്നില്ല. ത്തുതീർപ്പ് നീക്കം തുടരുന്നതിനിടെ പ്രകോപനകരമായ പ്രസ്താവനയുമായി ഷെയ്ൻ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസ ഫേസ്ബുക് പോസ്റ്റിലൂടെ ഷെയ്ൻ ക്ഷമാപണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്.
Post Your Comments