Latest NewsNewsInternational

ആഫ്രിക്കയില്‍ ഭീകരാക്രമണം : 70 ലധികം പേര്‍ കൊല്ലപ്പെട്ടു

നിയോമ: ആഫ്രിക്കയില്‍ ഭീകരാക്രമണം , 70 ലധികം പേര്‍ കൊല്ലപ്പെട്ടു. സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ് 70 പേര്‍ കൊല്ലപ്പെട്ടത് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നൈജറിലെ സൈനിക ക്യാമ്പിനു സമീപത്തെ ടില്ലബെരി പ്രവിശ്യയിലെ പട്ടണത്തിലാണ് ആക്രമണം ഉണ്ടായത്.

Read Also : സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന് പിന്നില്‍ ബൊക്കൊ ഹറാം ഭീകരരാണെന്ന് പോലീസ് പറഞ്ഞു. രാജ്യത്തെ അടിയന്തരാവസ്ഥ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നലെയാണ് ആക്രമണം നടന്നത്.

മാലി, ബര്‍കിന ഫാസോ എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ അക്രമങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമത്തില്‍ 12-ഓളം സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ജൂലൈ മാസത്തില്‍ നടന്ന രണ്ട് ആക്രമണങ്ങളിലായി 50-ഓളം സൈനികരാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button