KeralaLatest NewsNews

ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ വിചിത്രമായ എല്ല് പട്ടിയുടേതാണോ; പരിശോധനാ ഫലം ഇങ്ങനെ

കല്‍പറ്റ: ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ വിചിത്രമായ എല്ലിനെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബീഫ് ഫ്രൈയില്‍ കാണപ്പെട്ട എല്ല് പോത്തിന്റേത് അല്ലെന്നും ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചി ആണെന്നും അതിന് തെളിവാണ് ഇതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിൽ വാദം ഉയർന്നത്. എന്നാല്‍ ഇത് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ ലബോറട്ടറിയിലെ പരിശോധനയില്‍ കണ്ടെത്തി.

Read also: ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല്; ഹോട്ടലുകളില്‍ പാകം ചെയ്യുന്ന ഇറച്ചി ഏതു മൃഗത്തിന്റേതാണ് എന്ന് പോലും പരിശോധിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് – വായിക്കേണ്ട കുറിപ്പ്

കാട്ടിക്കുളത്തെ ഒരു ഹോട്ടലിലാണ് സംഭവം. പേ വിഷ ബാധയുള്ള നായ്ക്കളുടെ മാസം വരെ ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. ഇതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതിക്കാരനില്‍ നിന്നു രേഖാമൂലം മൊഴിയെടുക്കുകയും സാംപിള്‍ ശേഖരിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button