Latest NewsLife Style

കാഴ്ച ശക്തി വര്‍ധിക്കാനും രക്താര്‍ബുദ കോശങ്ങളെ ഇല്ലാതാക്കാനും കാരറ്റ്

ധാരാണം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കാരറ്റ്. വൈറ്റമിന്‍ എ കാരറ്റില്‍ ധാരാളമുണ്ട്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീരത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ, ജീവകം ബി, ജീവകം സി. എന്നിവയും കാരറ്റില്‍ അടങ്ങിയിരിക്കുന്നു.

കാരറ്റ് കഴിക്കുന്നതിലൂടെ കാഴ്ചശക്തി വര്‍ധിക്കും. കാരറ്റ് ജ്യൂസ് പതിവാക്കുന്നതും കാഴ്ച ശക്തി വര്‍ധിക്കാന് ഏറെ നല്ലതാണ്. അതുപോലെ തന്നെ, ക്യാന്‍സര്‍ പ്രതിരോധ ശേഷിയുള്ള ആന്റി ഓക്സിഡന്റ് ഘടകങ്ങളാല്‍ കാരറ്റ് സമ്പന്നമാണ്.

കാരറ്റ് ജ്യൂസ് രക്താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ പറയുന്നു. കാരറ്റ് കഴിക്കുന്നത് ആമാശയ ക്യാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റിഓക്സിഡന്റുകള്‍ക്ക് കാരറ്റിന് സാധിക്കും.

ഉരുളക്കിഴങ്ങ് മുളച്ചതാണോ? എങ്കില്‍ കഴിക്കാന്‍ എടുക്കരുത്

നമ്മള്‍ കൂടുതലായും ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്.

ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പലപ്പോഴും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മുളച്ച ഉരുളക്കിഴങ്ങ് സാരമില്ല കഴിക്കാം എന്ന് കരുതി കഴിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ആരോഗ്യത്തിന് പലപ്പോഴും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ എത്തിക്കുന്നു. ഉരുളക്കിഴങ്ങ് മുളച്ചത് കഴിക്കുമ്‌ബോള്‍ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് വിധേയമാവുന്നുണ്ട്. ഇതിലൂടെ വിഷാംശത്തിന്റെ അളവ് ഉരുളക്കിഴങ്ങില്‍ വര്‍ദ്ധിച്ച് വരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്‌ബോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.

ഉരുളക്കിഴങ്ങിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത് പെട്ടെന്ന് കേട് വരില്ല എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ഇത് മുളച്ച് കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന അനാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നേ ഇല്ല. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

വിഷാംശം

ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. മുളച്ച ഉരുളക്കിഴങ്ങില്‍ ഗ്ലൈക്കോല്‍ക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രശ്നമാകുന്നു. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

നാഡീവ്യവസ്ഥയെ ബാധിക്കുന്നു

നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു. ഇതിലുള്ള ഗ്ലൈക്കോല്‍കളോയ്ഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഢീവ്യവസ്ഥക്ക് പ്രശ്‌നം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത്.

മുളച്ച ഉരുളക്കിഴങ്ങില്‍ സൊളാനൈന്‍, ചാക്കോനൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കുന്നതുകൊണ്ട് മുളച്ചുവന്ന ഉരുളക്കിഴങ്ങ് കറികളില്‍ ഉപയോഗിക്കരുത്.

Dailyhunt

manorama

കാമുകിയെയും കാബ് ഡ്രൈവറെയും വെടിവച്ചു കൊന്നു; ജിം ഉടമ അറസ്റ്റില്‍

heading to be given

ആദ്യം കാമുകിയെ വകവരുത്തി.. പിന്നാലെ കാര്‍ ഡ്രൈവറേയും വെടിവെച്ച് വീഴ്ത്തി : ജിം ഉടമയും ഫിറ്റ്‌നസ്സ് ട്രെയിനറുമായ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : ആദ്യം കാമുകിയെ വകവരുത്തി.. പിന്നാലെ കാര്‍ ഡ്രൈവറേയും വെടിവെച്ച് വീഴ്ത്തി ജിം ഉടമയും ഫിറ്റ്നസ്സ് ട്രെയിനറുമായ യുവാവ് അറസ്റ്റില്‍. ഇരുവരേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജിം ഉടമ ഗുജറാത്തില്‍ വെച്ചാണ് അറസ്റ്റിലായതി. ബോഡി ബില്‍ഡിങ് രാജ്യാന്തര താരവും ഫിറ്റ്‌നസ് വിദഗ്ധനുമായ ജിം ഉടമ ഹേമന്ത് ലാമ്പ(35)യാണ് പിടിയിലായത്. ഒരു പ്രാദേശിക കാര്‍ ഡീലറുടെ സമയോചിതമായ ഇടപെടലാണ് അറസ്റ്റിന് സഹായിച്ചത്.

ഹേമന്ത് കാമുകി ദീപ്തി ഗോയലി(22)നെ ഡിസംബര്‍ ഏഴിനാണ് വെടിവച്ചു കൊന്നത്. നാലു തവണയാണ് ദീപ്തിയുടെ തലയ്ക്കു നേരെ ഹേമന്ത് വെടിയുതിര്‍ത്തത്. തുടര്‍ന്ന് വിജനമായ പ്രദേശത്ത് മൃതദേഹം ഉപേക്ഷിച്ചു. പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ രാജസ്ഥാന്‍ സ്വദേശി ദീപ്തി ഗോയല്‍, പിതാവിനൊപ്പം അവരുടെ ബന്ധുവിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

തുടര്‍ന്ന് ഒരു ടാക്‌സി കാര്‍ വിളിച്ച ഹേമന്ത്, കാര്‍ ഡ്രൈവറായ ദേവേന്ദ്ര കുമാറിനു നേരെ തോക്കു ചൂണ്ടി വാഹനം ജയ്പുരിലേക്കു വിടാന്‍ ആവശ്യപ്പെട്ടു. വാക്കേറ്റത്തെ തുടര്‍ന്ന് ഹേമന്ത് ദേവേന്ദ്ര കുമാറിനെ വെടിവച്ചുവീഴ്ത്തി. കാറുമായി ഗുജറാത്തിലെ വല്‍സാദിലേക്കു പോയ ഹേമന്ത് പ്രദേശിക കാര്‍ ഡീലറായ അല്‍പേഷിനെ സമീപിച്ച് കാര്‍ വില്‍ക്കാന്‍ ശ്രമിച്ചു.

കാര്‍ വില്‍ക്കാന്‍ ഹേമന്ത് കാട്ടിയ തിടുക്കത്തില്‍ സംശയം തോന്നിയ അല്‍പേഷ് കാറില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കൊല്ലപ്പെട്ട ഡ്രൈവര്‍ ദേവേന്ദ്ര കുമാറിന്റെ ഭാര്യയാണ് കോള്‍ എടുത്തത്. ദേവേന്ദ്ര കുമാര്‍ കൊല്ലപ്പെട്ട വിവരം അവരില്‍നിന്ന് അറിഞ്ഞ അല്‍പേഷ് പൊലീസിനെ വിവരമറിയിച്ചതോടെയാണ് ഹേമന്ത് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button