Latest NewsKeralaNews

നീരു വന്ന് വീര്‍ത്ത മുഖവുമായി എത്തിയ വീട്ടമ്മയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

നീരു വന്ന് വീര്‍ത്ത മുഖവുമായാണ് ചാലക്കുടി കൊടകര സ്വദേശിനിയായ വീട്ടമ്മ ആശുപത്രിയിലെത്തുന്നത്. ചെന്നൈയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ ലാബ് പരിശോധനയില്‍ യുവതിയുടെ കവിളില്‍ വിരയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. നായ്ക്കളില്‍ കാണുന്ന തരം വിരയായിരുന്നു ഇത്. ഒരു മാസം മുന്‍പു മുഖം നീര് വന്നു വീര്‍ത്തതോടെയാണ് ഇവര്‍ ചികിത്സ തേടിയത്. ഡോഗ് ഹാര്‍ട്ട് വേം (ഡിറോഫൈലേറിയ) ഇനത്തിലെ 1.6 സെമീ. നീളമുള്ള വിരയെ പോട്ട ധന്യ ആശുപത്രിയിലെ ഡോ. ജോജി പീറ്ററാണ് പുറത്തെടുത്തത്. വീട്ടമ്മയെ ബോധം കെടുത്താതെ നടത്തിയ ശസ്ത്രക്രിയയില്‍, കവിളിന്റെ ഉള്‍വശത്തു കൂടി വിരയെ പുറത്തെടുത്തതിനാല്‍ കവിളില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ അടയാളങ്ങള്‍ പുറത്തു പ്രകടമല്ല. ഇത്തരം വിരകള്‍ നായ്ക്കളില്‍ നിന്നു കൊതുകുകള്‍ വഴി നായ്ക്കളിലേക്കു വ്യാപിച്ചിരുന്നു.കൊതുകുകള്‍ വഴി തന്നെയാകാം ഇവ മനുഷ്യ ശരീരത്തില്‍ എത്തിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button