Latest NewsKeralaNews

പൗരത്വഭേദഗതിബിൽ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല : കാന്തപുരം

കോഴിക്കോട് : പൗരത്വഭേദഗതി ബില്ലിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് പൗരത്വഭേദഗതിബിൽ. ഇതിനെ അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ പ്രതിഷേധം നടത്തും. വിഷയം സുപ്രീം കോടതിയിൽ നേരിടാമോയെന്ന് നിയമോപദേശം തേടുമെന്നും, സാധിക്കുമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ വിവേചനം എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

പൗരത്വഭേദഗതി ബില്ലിനെതിരെ ഇന്ന് മുസ്‍ലിം ലീഗ് എംപിമാര്‍ സുപ്രീംകോടതിയില്‍ സമർപ്പിച്ചിരുന്നു. രാജ്യം മുഴുവന്‍ വലിയ പ്രതിഷേധം ഉയരുന്നതായും അതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്‍കാന്‍ എംപിമാര്‍ നേരിട്ടെത്തിയതെന്നു പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിനെതിരെ സുപ്രീംകോടതിയില്‍ സമീപിക്കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

Also read : ‘വാഴുന്നോര്‍ക്ക് എന്തുമാവാം, വീഴുന്ന നമ്മള്‍ വീണു കൊണ്ടേയിരിക്കുന്നു’ പൗരത്വബില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ മാത്രമല്ലേ എന്ന് ചിന്തിക്കുന്നവരോട് ഡോ. ഷിംനയ്ക്ക് പറയാനുള്ളത്

അതേസമയം പൗ​ര​ത്വ​ബി​ല്ലി​ൽ ആ​ശ​ങ്ക​വേ​ണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ ആസാമുൾപ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കും. ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കപ്പെടില്ല. ആസാമിന്‍റെ മനോഹരമായ ആചാരങ്ങളെയും അതുല്യമായ വ്യക്തിത്വത്തെയും ആർക്കും എടുത്തുമാറ്റാൻ കഴിയില്ല. അ​ത് ത​ഴ​ച്ച് വ​ള​രു​ക ത​ന്നെ ചെ​യ്യും. പൗ​ര​ത്വ ബി​ൽ പാ​സാ​യ​തി​ൽ ആ​കു​ല​ത​യു​ണ്ടാ​വേ​ണ്ട​തി​ല്ലെ​ന്ന് അ​സ​മി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ക​യാ​ണ്. അ​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും പ്രധാനമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. കൊൽക്കത്ത-അസം, ദി​ബ്രു​ഗ​ഡ് എന്നിവിടങ്ങളിലേക്കുള്ള വി​മാ​ന സ​ർ​വീ​സു​കളും , അസമിൽ 21 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. ഗുവാഹത്തിയിൽ അനശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. ആ​സാ​മി​ലെ നാ​ലി​ട​ങ്ങ​ളി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. ടി​ൻ​സു​കി​യ, ദി​ബ്രു​ഗ​ഡ്, ജോ​ർ​ഹാ​ത് ജി​ല്ല​ക​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കേ​ന്ദ്രം ആ​സാ​മി​ലെ ഗുവാഹത്തി ആയതിനാൽ ന​ഗ​ര​ത്തി​ൽ ക​ര​സേ​ന​യു​ടെ ര​ണ്ട് കോ​ളം ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. 10 ജി​ല്ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് മൊ​ബൈ​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ദി​ബ്രു​ഗ​ഡി​ലേ​യും തെ​സ്പു​രി​ലേ​യും ബി​ജെ​പി പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യതായും റിപ്പോർട്ട് ചെയ്യുന്നു. ആ​സാം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ​യും കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ർ ടെ​ലി​യു​ടേ​യും വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ദി​ബ്രു​ഗ​ഡി​ലേ​ക്കും നി​രോ​ധ​നാ​ജ്ഞ നീ​ട്ടി. ത്രി​പു​ര​യി​ലെ കാ​ഞ്ച​ൻ​പു​ർ, മ​നു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ട്ടാ​ളം ഇ​റ​ങ്ങി. അ​യ്യാ​യി​ര​ത്തോ​ളം അ​ർ​ധ​സൈ​നി​ക​രെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Also read : ഇടതുപക്ഷം ഭരിക്കുമ്പോൾ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ പോലും കയറിക്കൂടിയെന്ന് പാർലമെന്റിനെ അറിയിച്ച മമത ഇന്ന് മലക്കം മറിയുന്നതിന്‌ പിന്നിൽ

ഇന്നത്തെ ഐഎസ്എൽ മത്സരം മാറ്റിവെച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അസമിൽ ശക്തമായ സാഹചര്യത്തിൽ ഗുവാഹത്തിയിൽ രാത്രി 7.30നു നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴ് കളിയിൽ 10പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. മാറ്റിവെച്ച മത്സരം ഇനി എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല ആറു പോയിന്റുമായി 9താം സ്ഥാനത്താണ് മുൻ ചാമ്പ്യനായ ചെന്നൈയിൻ എഫ് സി. അസമും-ത്രിപുരയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരവും റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകൾക്കായിരുന്നു ബിൽ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. ലോക്സഭയിൽ 80നെതിരെ 311 വോട്ടുകൾക്ക് ബിൽ പാസായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button