Latest NewsNewsIndia

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥൻ ആഗസ്റ്റിൽ തന്നെ വിആർഎസ് കൊടുത്ത ആൾ

മുംബൈ : പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥൻ ആഗസ്റ്റിൽ തന്നെ വിആർഎസ് കൊടുത്തയാളെന്നു പ്രമുഖ മലയാളം മാധ്യമം  റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗത്തിന്റെ തലവനായി ഈ വർഷം ആദ്യം നിയമിതനായ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അബ്ദുർ റഹ്മാൻ ആണ് പൗരത്വ (ഭേദഗതി) ബിൽ (സിഎബി) പാസാക്കിയതിൽ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്നു ട്വിറ്ററിലൂടെ ബുധനാഴ്ച അറിയിച്ചത്.

MHC-RESIGN

എന്നാൽ അബ്ദുർ റഹ്മാൻ ഈ വർഷം ഓഗസ്റ്റ് എട്ടിന് വി ആർ എസിന് അപേക്ഷിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ വി ആർ എസ് അപേക്ഷ മഹാരാഷ്ട്ര സർക്കാർ പരിഗണിച്ചിരുന്നില്ലെന്നും വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്ലിം സമുദായത്തിൽ പെട്ടവരോട് വിവേചനം കാണിക്കുന്നതാണ് പൗരത്വ (ഭേദഗതി) ബിൽ 2019. ഭരണഘടനാ വിരുദ്ധവും നിയമത്തിന് മുമ്പിലുള്ള സമത്വത്തിന്റെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധവുമാണ് ബിൽ. ഞാൻ ബില്ലിനെ അപലപിക്കുന്നു. നാളെ മുതൽ ഓഫീസിൽ വരേണ്ടതില്ലെന്ന് തീരുമാനിക്കുന്നു. ഒടുവിൽ സർവീസ് ഉപേക്ഷിക്കുകയാണെന്നുമാണ് റഹ്മാൻ ട്വിറ്ററിലൂടെ പറഞ്ഞത്. 21 വർഷത്തിലേറെയായി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ റഹ്മാൻ. മുസ്ലീം സമുദായത്തിന്‍റെ ദുരവസ്ഥയെക്കുറിച്ച് പുസ്കതവും അദ്ദേഹം രചിച്ചിട്ടുണ്ട്.

Also read : ഇടതുപക്ഷം ഭരിക്കുമ്പോൾ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ പോലും കയറിക്കൂടിയെന്ന് പാർലമെന്റിനെ അറിയിച്ച മമത ഇന്ന് മലക്കം മറിയുന്നതിന്‌ പിന്നിൽ

കഴിഞ്ഞ ദിവസമാണ് പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകൾക്കായിരുന്നു ബിൽ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. ലോക്സഭയിൽ 80നെതിരെ 311 വോട്ടുകൾക്ക് ബിൽ പാസായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button