KeralaLatest NewsNews

സ്വര്‍ണക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്‍ അറസ്റ്റില്‍. കൊച്ചി സിബിഐ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്‌തത്‌. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം പരിശോധന കൂടാതെ പുറത്തെത്തിക്കാന്‍ രാധാകൃഷ്ണന്‍ സ്വര്‍ണക്കടത്തുകാരെ സഹായിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ രാധാകൃഷ്ണനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയലിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button