Latest NewsKeralaNattuvarthaNews

പ്രവാസിയുടെ ഭാര്യയെയും കാമുകനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം : പ്രവാസിയുടെ ഭാര്യയെയും കാമുകനെയും ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്ത് നിന്നും കാണാതായ കിളികൊല്ലൂര്‍ തട്ടാര്‍കോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്. ഈ മാസം ഏഴിന് രാവിലെ മുതല്‍ പൊന്നുവിനെ കാണാതായിരുന്നു. ബന്ധുക്കള്‍ നൽകിയ പരാതിയിൽ കിളികൊല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് വ്യാഴാഴ്ച രാവിലെ ഇരുവരും തൂങ്ങിമരിച്ച വിവരം ലഭിക്കുന്നത്.

Also read : കൊച്ചിയില്‍ കുഴിയില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഒരു വര്‍ഷം മുന്‍പാണ് പൊന്നുവിന്റെ ഭര്‍ത്താവ് ജോലിക്കായി വിദേശത്തേക്ക് പോയത്. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുമുണ്ട്. സമീപവാസിയായ വിഷ്ണുരാജുമായി പൊന്നു അടുത്തിടെ അടുപ്പത്തിലാവുകയായിരുന്നു. എന്നാൽ ഇരുവരുടെയും അടുപ്പം ആരും അറിഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button