KeralaLatest NewsNews

കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ വന്‍തീപ്പിടിത്തം; രണ്ട് ലോറികൾ കത്തിനശിച്ചു

കൽപ്പറ്റ: വയനാട്ടിലെ കിന്‍ഫ്രയുടെ വ്യവസായപാര്‍ക്കിലെ സ്‌പോഞ്ച് നിര്‍മാണ യൂണിറ്റിൽ വൻതീപ്പിടിത്തം. ‘വെര്‍ഗോ എക്‌സ്‌പോര്‍ട്‌സ്’ എന്ന സ്‌പോഞ്ച് നിര്‍മാണ യൂനിറ്റിലാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 8.45 ഓടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് റിപ്പോർട്ട്. സ്‌പോഞ്ച് കയറ്റിക്കൊണ്ടിരുന്ന രണ്ട് ലോറികള്‍ പൂർണമായും കത്തിനശിച്ചു. തീപടരുന്നത് കണ്ട് കണ്ട് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ ആളപായമുണ്ടായില്ല. 8 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, താമരശ്ശേരി, മുക്കം, നരിക്കുനി തുടങ്ങിയ സ്ഥലങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രാത്രി പത്തരയോടെയാണ് തീ നിയന്ത്രണവിധേയമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button