KeralaLatest NewsNews

തീര്‍ത്ഥാടന കാലത്തെ തിരക്ക്; ശബരിമലയിൽ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കും

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിച്ച്‌ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കും. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് കമ്പനി ലിമിറ്റഡിനാണ് (കെല്‍) നിര്‍മാണ ചുമതല. 21 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലം 18 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 375 മീറ്റര്‍ നീളവും 6.4 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമാണ് പാലത്തിനുണ്ടാവുക.

Read also: ശബരിമല പ്രത്യേക നിയമനിര്‍മ്മാണം: പിണറായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല

ദിവസം മൂന്നു ലക്ഷത്തോളം ഭക്തര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന പാലത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് സുരക്ഷാ ഇടനാഴികളും നിർമ്മിക്കും. പരിസ്ഥിതി സൗഹൃദമായും ആനത്താരക്ക് തടസമാകാത്ത രീതിയിലുമായിരിക്കും പാലം തയ്യാറാക്കുന്നത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് വലിയ നടപ്പന്തലിലോ തിരുമുറ്റത്തോ പ്രവേശിക്കാതെ പാലത്തിലൂടെ തിരിച്ചുവരാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button