Latest NewsIndiaNews

ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ

അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ. 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു പങ്കില്ലെന്ന് ജസ്റ്റിസ് നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ട്. കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസിന് ഒറ്റപ്പെട്ട വീഴ്ചയുണ്ടായെന്നു കുറ്റപ്പെടുത്തുന്ന കമ്മിഷന്‍ റിപ്പോര്‍ട്ട്

അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ.
ഗുജറാത്ത് കലാപത്തില്‍ ഏതെങ്കിലും മത/സമുദായത്തിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ എതിരെ തെളിവില്ലെന്നു ജസ്റ്റിസ് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട്. 2014 നവംബര്‍ 18 നു സര്‍ക്കാരിനു സമര്‍പ്പിച്ച സമ്പൂര്‍ണ റിപ്പോര്‍ട്ടാണ് ഇന്നലെ ഗുജറാത്ത് നിയമസഭയില്‍ വച്ചത്.

2002 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാരിനെ കുറ്റവിമുക്തമാക്കിയെങ്കിലും അഹമ്മദാബാദ് ഉള്‍പ്പെടെ പല സ്ഥലങ്ങളിലെയും കലാപഭൂമിയില്‍ പൊലീസ് വേണ്ടത്ര കാര്യക്ഷമതയോ ശുഷ്‌കാന്തിയോ കാണിച്ചില്ലെന്ന വിമര്‍ശനം റിപ്പോര്‍ട്ടിലുണ്ട്. പലയിടത്തും പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. തെറ്റു വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

ഗോധ്ര ട്രെയിന്‍ തീവയ്പിനും 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിനും പിന്നാലെ നടന്ന കലാപം, ആരെങ്കിലും കാലേക്കൂട്ടി ആസൂത്രണം ചെയ്തതോ ആരെങ്കിലും നിയന്ത്രിച്ചു നേതൃത്വം നല്‍കി നടത്തിയതോ അല്ല. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റങ് ദള്‍ എന്നിവയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ അവരവരുടെ സ്ഥലങ്ങളില്‍ നടന്ന കലാപങ്ങളില്‍ പങ്കെടുത്തിരുന്നു എന്ന കാര്യം മാത്രമേ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറച്ചെങ്കിലും ഉറപ്പിച്ചു പറയാന്‍ കഴിയൂ എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button