UAELatest NewsNewsGulf

അടിയന്തര സാഹചര്യത്തില്‍ രോഗികളുടെ ചികിത്സ : ആശുപത്രികള്‍ക്ക് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം

അബുദാബി : അടിയന്തര സാഹചര്യത്തില്‍ രോഗികളുടെ ചികിത്സ , ്ആശുപത്രികള്‍ക്ക് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിഗണിക്കാതെ ചികില്‍സ നല്‍കണം എന്ന് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. പണത്തിന്റെ പേരില്‍ രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കാനോ, വൈകിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

read also : അബുദാബിയിലെ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അറിയിപ്പ്

മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും അയച്ച സര്‍ക്കുലറിലാണ് അബൂദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. അടിയന്തര ഘട്ടത്തില്‍ ആശുപത്രിയില്‍ ചികില്‍സ തേടുന്നവരോട് ഉടന്‍ പണം ആവശ്യപ്പെടാനോ, ഇന്‍ഷൂറന്‍സിന്റെ പേരില്‍ ചികില്‍സ താമസിപ്പിക്കാനോ പാടില്ല. അബുദാബിയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ ഇന്‍ഷൂറന്‍സ് കവറേജ് പരിഗണിക്കാതെ പ്രവേശിപ്പിക്കാന്‍ ബാധ്യസ്ഥരാണ്.

ഇന്‍ഷൂറന്‍സ് കാലാവധി തീര്‍ന്നു എന്ന പേരില്‍ അല്‍ഐനിലെ രണ്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ എട്ട് വയസുകാരന്‍ മകന്‍ മരിച്ചു എന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാറിന്റെ നിര്‍ദേശം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, വര്‍ഷങ്ങളായി ഈ നിര്‍ദേശം അബൂദബിയില്‍ നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം കര്‍ശനമാക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button