Latest NewsNewsIndia

മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്ന​ സംഭവം : അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി : ഹൈ​ദ​രാ​ബാ​ദി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേഷം തീ​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ  ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി. സുപ്രീം കോടതി മുൻ ജഡ്ജി വി എസ് സിർപൂർക്കർ അധ്യക്ഷനായ മൂന്ന് അംഗ സമിതിയെയാണ് നിയോഗിച്ചത്.

സിബിഐ മുൻ ഡയറക്ടർ ഡി ആര്‍ കാര്‍ത്തികേയൻ, മുംബൈ ഹൈക്കോടതി മുൻ ജഡ്ജി രേഖ പ്രകാശ് ബാൽദോത്ത എന്നിവരാണ് മറ്റു അംഗങ്ങൾ. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് തെലങ്കാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവക്കേണ്ടിവന്നതെന്നു അദ്ദേഹം കോടതിയിൽ വാദിച്ചു. പ്രതികൾക്ക് തോക്ക് കിട്ടിയത് എവിടെ നിന്നാണെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. പ്രതികൾ പോലീസിന് നേരെ വെടിവച്ചപ്പോൾ ആർക്കെങ്കിലും പരിക്കേറ്റോ ? കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നതിന് തെളിവുണ്ടോ ? എന്ന് ചോദ്യങ്ങള്‍ക്ക്  രണ്ടുപേർക്ക് പരിക്കേറ്റെന്നും, സിസിടിവി ദൃശ്യങ്ങളുണ്ടെന്നുമായിരുന്നു മറുപടി. ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ തെലങ്കാന സർക്കാർ നിയമപരമായ നടപടി എടുത്താൽ സുപ്രീം കോടതി ഇടപെടില്ല. അല്ലെങ്കിൽ ഇടപെടേണ്ടി വരും. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. പോലീസ് വീഴ്ചചയെ കുറിച്ച് അന്വേഷണം കൂടിയെ തീരു എന്നും ഇത് വിശ്വാസ്യതയുടെ പ്രശ്നമാണെന്നും കോടതി വിലയിരുത്തി.

കഴിഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ൽ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെന്നാണ് റിപ്പോർട്ട്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ നാ​ലു പേ​രും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അറിയിച്ചത്. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാറു​കാ​രി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ൻ, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button