Latest NewsNewsInternational

ഇസ്രായേല്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്കെന്ന് സൂചന

ടെല്‍ അവീവ്: ഇസ്രായേല്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. അധികാരം പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൃത്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രബലരായ രണ്ടു പാര്‍ട്ടികള്‍ക്കും ഇതുവരെ സാധിച്ചില്ല. ഇനി ഒരു പുതിയ തെരഞ്ഞെടുപ്പുമാത്രമേ പരിഹാരമുള്ളു എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പില്‍ യോഗ്യത കിട്ടാതായ ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന വലതുപക്ഷമായ ലിക്വിഡ് പാര്‍ട്ടിയും പ്രധാന എതിരാളി ബെന്നി ഗാന്‍സ് നയിക്കുന്ന സെന്‍ട്രിസ്റ്റ് ബ്ലൂ-വൈറ്റ് അലയന്‍സ് സഖ്യവുമാണ് പരസ്പരം അധികാരം പങ്കിടുന്നതില്‍ ധാരണയാകാതെ പിരിഞ്ഞത്. ബുധനാഴ്ച നടന്ന ചര്‍ച്ചകളും പരാജയപ്പെട്ടിരിക്കുകയാണ്.

ഒരു വര്‍ഷം രണ്ടു തവണ ചര്‍ച്ചകള്‍ നടന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടിരിക്കുകയാണ്. ആകെ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 61 എണ്ണമാണ് ഭരണത്തിനായി വേണ്ടത്. 2020 മാര്‍ച്ച് മാസം ഇസ്രായേല്‍ ജനത ഒരിക്കല്‍കൂടി പോളിംഗ്ബൂത്തിലേക്ക് നടക്കേണ്ട ഗതികേടിലാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയായി നെതന്യാഹു തന്നെ മാര്‍ച്ച് വരെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button