KeralaLatest NewsIndia

‘കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ, പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും, മൂത്ത ദീദിയുടെ ബംഗാളിലും നടപ്പാവും’ : കെ. സുരേന്ദ്രൻ

മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ.

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ല് കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. കോഴി കൂവിയാൽ നേരം വെളുക്കൂ എന്ന് പറയുന്നതുപോലെയുള്ള പിണറായിയുടെ ബഡായി മാത്രമാണ് കേരളത്തിൽ നടപ്പാക്കില്ലെന്ന പ്രസ്താവന എന്ന് സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം,

പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ. പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥികൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല.

മുഖ്യമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിട്ടില്ല, ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളം ; തെളിവുകള്‍ നിരത്തി നാനാവതി കമ്മിഷന്‍

ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button