Latest NewsNewsBusiness

സ്വർണ വില വർദ്ധിച്ചു : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ വില വർദ്ധിച്ചു. പ​വ​ന് 160 രൂ​പ​യും, ഗ്രാ​മി​ന് 20 രൂ​പയുമാണ് കൂടിയത്. ഇതനുസരിച്ച് 28,200 രൂ​പയിലും, ഗ്രാമിന് 3,525 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ചൊവ്വാഴ്ച്ച പ​വ​ന് 80ഉം ഗ്രാമിന് 10 രൂപയും കു​റ​ഞ്ഞ ശേ​ഷം ബു​ധ​നാ​ഴ്ച വരെ വില മാറാതെ നിൽക്കുകയായിരുന്നു. 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വ്യാപാരം. മാസത്തിനിടയിലെയും ഈ മാസത്തേയും കുറഞ്ഞ നിരക്കാണിത്. തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 28,120ഉം ഗ്രാമിന് 3,515 രൂപയുമായിരുന്നു. ഏഴാം തീയതിയാണ് പവന് 280 രൂപ കുറഞ്ഞ് ഈ നിരക്കിലേക്കെത്തിയത്.

Also read : നെസ്‌ലെയ്ക്ക് 90 കോടി രൂപ പിഴ ചുമത്തി

ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയും കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 28,480ഉം, 3,560 രൂ​പ​യുമായിരുന്നു വില. നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില.ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Also read : ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു : വ്യാപാരം ഇന്ന് നേട്ടത്തിൽ ആരംഭിച്ചു

24 കാരറ്റ് സ്വ‍ര്‍ണം പവന് 30,592ഉം ഗ്രാമിന്3,824 രൂപയുമാണ് വില. ആഗോള വിപണിയിലും സ്വർണ വില കൂടി. ഔണ്‍സിന്1,477.71 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.51 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,509.48ഡോളറുമാണ് വില. അതേസമയം സംസ്ഥാനത്തെ വെള്ളി വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 46.65 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം എട്ടു ഗ്രാം വെള്ളിയ്ക്ക് 373.20 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 46,650 രൂപയുമാണ് ഇന്നത്തെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button