Latest NewsNewsInternational

38പേരുമായി കാണാതായ സൈനികവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട്

സാന്റിയാഗോ: 38പേരുമായി കാണാതായ സൈനികവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട് . ചിലിയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക് പോയ ഇ130 വിമാനത്തിന്റെ ഇന്ധന ടാങ്കിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്നാണ് സൂചന വിമാനം കാണാതായ ഡ്രേക്ക് പാസേജില്‍( അന്റാര്‍ട്ടിക്കയുടെ തെക്ക്) നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. എന്നാലിത് ണാതായ സൈനികവിമാനത്തിന്റെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. കണ്ടെത്തിയ ഭാഗങ്ങള്‍ ചിലിയിലെത്തിച്ച് പരിശോധിക്കുമെന്നാണ് വിവരം. വിമാനം തകര്‍ന്ന് വീണെന്ന നിഗമനത്തിൽ തന്നെയാണ് വിദഗ്ധർ. യുഎസ്, ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന, ചിലി എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് വിമാനത്തിനായുള്ള തിരച്ചിൽ നടത്തുന്നത്.

Also read : ബോണസ് കൊടുത്ത് ജീവനക്കാരെ ഞെട്ടിച്ച്‌ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി:നിലവിളിച്ചും കരഞ്ഞും ചിരിച്ചും കെട്ടിപ്പിടിച്ചും ജീവനക്കാര്‍

തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് വൈകുന്നേരം പ്രാദേശിക സമയം 4:55 ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ആറ് മണിയോടെയാണ് നഷ്ടപ്പെട്ടത്. അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പുറുപ്പെട്ടത്. കാര്യനിര്‍മാണ കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരും ചിലിയന്‍ യൂണിവേഴ്സിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും മൂന്ന് കരസേനാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button