Latest NewsNewsIndia

പൗ​ര​ത്വ​ബി​ല്ലി​ൽ ആ​ശ​ങ്ക​വേ​ണ്ട, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കും : പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ​ബി​ല്ലി​ൽ ആ​ശ​ങ്ക​വേ​ണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ ആസാമുൾപ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കും. ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കപ്പെടില്ല. ആസാമിന്‍റെ മനോഹരമായ ആചാരങ്ങളെയും അതുല്യമായ വ്യക്തിത്വത്തെയും ആർക്കും എടുത്തുമാറ്റാൻ കഴിയില്ല. അ​ത് ത​ഴ​ച്ച് വ​ള​രു​ക ത​ന്നെ ചെ​യ്യും. പൗ​ര​ത്വ ബി​ൽ പാ​സാ​യ​തി​ൽ ആ​കു​ല​ത​യു​ണ്ടാ​വേ​ണ്ട​തി​ല്ലെ​ന്ന് അ​സ​മി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ക​യാ​ണ്. അ​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും പ്രധാനമന്ത്രി പറഞ്ഞു.

Also read : ഇടതുപക്ഷം ഭരിക്കുമ്പോൾ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ പോലും കയറിക്കൂടിയെന്ന് പാർലമെന്റിനെ അറിയിച്ച മമത ഇന്ന് മലക്കം മറിയുന്നതിന്‌ പിന്നിൽ

അസമിൽ ഉൾഫ ബന്ദ് തുടരുന്നു. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഇന്റർനെറ്റ് നിയന്ത്രണവും ഏ‌ർപ്പെടുത്തി. ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോർട്ടുകൾ പാടില്ലെന്ന് കേന്ദ്രം മാധ്യമങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ദി​ബ്രു​ഗ​ഡി​ലേ​യും തെ​സ്പു​രി​ലേ​യും ബി​ജെ​പി പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യതായും റിപ്പോർട്ട് ചെയ്യുന്നു. ആ​സാം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ​യും കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ർ ടെ​ലി​യു​ടേ​യും വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ദി​ബ്രു​ഗ​ഡി​ലേ​ക്കും നി​രോ​ധ​നാ​ജ്ഞ നീ​ട്ടിയത്. ത്രി​പു​ര​യി​ലെ കാ​ഞ്ച​ൻ​പു​ർ, മ​നു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ട്ടാ​ളം ഇ​റ​ങ്ങി. അ​യ്യാ​യി​ര​ത്തോ​ളം അ​ർ​ധ​സൈ​നി​ക​രെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Also read : പൗരത്വ ബില്ലിൽ വടക്കുകിഴക്കന്‍ മേഖലയിലെ പ്രതിഷേധത്തിന് പിന്നില്‍ വിഘടനവാദ സംഘടനകള്‍

ഇന്നത്തെ ഐഎസ്എൽ മത്സരം മാറ്റിവെച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അസമിൽ ശക്തമായ സാഹചര്യത്തിൽ ഗുവാഹത്തിയിൽ രാത്രി 7.30നു നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴ് കളിയിൽ 10പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. മാറ്റിവെച്ച മത്സരം ഇനി എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല ആറു പോയിന്റുമായി 9താം സ്ഥാനത്താണ് മുൻ ചാമ്പ്യനായ ചെന്നൈയിൻ എഫ് സി. അസമും-ത്രിപുരയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരവും റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകൾക്കായിരുന്നു ബിൽ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. ലോക്സഭയിൽ 80നെതിരെ 311 വോട്ടുകൾക്കാണ്‌ ബിൽ പാസായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button